പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു; സാധാരണക്കാരന് ഇരുട്ടടി

lpg gas

കൊച്ചി:രാജ്യത്ത് വീണ്ടും ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു. 14.2 കിലോ സിലിൻഡറിന് 25 രൂപയാണ് കൂട്ടിയത്.

തുടർച്ചയായി വില വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വീണ്ടും വിലവർധന ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം 50 രൂപ വർധിപ്പിച്ചത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. അതിന്റെ പ്രതിഷേധം കെട്ടടങ്ങും മുൻപേ ആണ് വീണ്ടും വിലവർധന.

നിലവിൽ 841.50 രൂപയായിരുന്നു വില. ചൊവ്വാഴ്ച മുതൽ 866.50 രൂപയാകും.

Exit mobile version