പശ്ചിമ ബംഗാളില്‍ സ്‌കൂളിനു നേരെ അജ്ഞാതസംഘത്തിന്റെ വെടിവയ്പ്; അധ്യാപകര്‍ക്ക് പരിക്ക്

ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവയ്പ് നടത്തിയത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറില്‍ സ്‌കൂളിനു നേരെയുണ്ടായ വെടിവയ്പില്‍ രണ്ട് അധ്യാപകര്‍ക്ക് പരിക്കേറ്റു. ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവയ്പ് നടത്തിയത്.

അക്രമികള്‍ക്കായി അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന്റെ അനുഭാവികളായ അധ്യാപകരെ ലക്ഷ്യമിട്ടാണ് അക്രമികള്‍ എത്തിയതെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് രാഷ്ട്രീയ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസും അറിയിച്ചു

Exit mobile version