രാഹുല്‍ ഗാന്ധി വിദേശ പൗരന്‍; ഒരു കാലത്തും ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനം ലഭിക്കില്ലെന്ന് സുബ്രമണ്യന്‍ സ്വാമി

രാഹുല്‍ ഗാന്ധിക്ക് എങ്ങിനെ ഇന്ത്യയുടെ പ്രധാനമന്ത്രി ആവാനാവും?. നടക്കാത്ത കാര്യം പറഞ്ഞിട്ടെന്ത് പ്രയോജനം എന്നാണ് സ്വാമി പറയുന്നത്.

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് ഒരു കാലത്തും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാനാകില്ലെന്ന് ബിജെപി എംപി സുബ്രമണ്യന്‍ സ്വാമി. രാഹുല്‍ ഗാന്ധിക്ക് എങ്ങിനെ ഇന്ത്യയുടെ പ്രധാനമന്ത്രി ആവാനാവും?. നടക്കാത്ത കാര്യം പറഞ്ഞിട്ടെന്ത് പ്രയോജനം എന്നാണ് സ്വാമി പറയുന്നത്. കഴിഞ്ഞദിവസം ചെന്നൈയില്‍ വെച്ച് എം കരുണാനിധിയുടെ പ്രതിമ അനച്ഛാദന ചടങ്ങില്‍ വെച്ച് എംകെ സ്റ്റാലിനാണ് രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രി ആകുമെന്ന പ്രസ്താവന നടത്തിയത്. ഇതി ദേശീയ തലത്തില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് സുബ്രമണ്യന്‍ വിഷയത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ, ഇറ്റലിയില്‍ ജനിച്ച സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രി പദം നല്‍കുന്നതിന് അന്ന് സുബ്രമണ്യന്‍ സ്വാമി തടസം നിന്നതും വിദേശ പൗരത്വം ചൂണ്ടിക്കാണിച്ചായിരുന്നു. ഇറ്റലിയിലെ നിയമം അനുവദിക്കാത്തത് ഇന്ത്യക്ക് ആ നാട്ടിലെ പൗരയായിരുന്ന ഒരാള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്ന നിയമ വശമാണ് അന്ന് സുബ്രമണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടിയത്. അത് തിരഞ്ഞെടുപ്പ് കമ്മീഷനും ശരിവെച്ചു. അങ്ങനെയാണ് സോണിയ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തു നിന്നും മാറി നിന്നതെന്നും ബിജെപി അവകാശപ്പെടുന്നു.

ഇതേ പ്രശ്‌നമാണ് രാഹുലിനേയും തേടിയെത്തിയിരിക്കുന്നത്. രാഹുലിന് ഇറ്റാലിയന്‍ പൗരത്വമുണ്ട് എന്നാണ് സ്വാമിയുടെ വാദം. ബ്രിട്ടീഷ് സര്‍ക്കാരിനും അവിടത്തെ ബാങ്കിനുമൊക്കെ താന്‍ ബ്രിട്ടീഷ് പൗരനാണ് എന്നുള്ള കത്തും സത്യവാങ്മൂലവും മറ്റും രാഹുല്‍ നല്‍കിയിട്ടുണ്ടെന്നും സ്വാമി ആരോപിക്കുന്നു.

രാഹുല്‍ വിന്‍സി എന്ന് പറഞ്ഞുകൊണ്ട് രാഹുല്‍ ബെര്‍ക്ലയ്‌സ് ബാങ്കില്‍ ഒരു അക്കൗണ്ടും തുടങ്ങിയിരുന്നു. 504664922071640796 ആണ് ആ അക്കൗണ്ട് നമ്പര്‍. 1996 ജൂലൈ 18 നാണ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത്. 2014 ഡിസംബര്‍ 10 ന് അത് ക്ലോസ് ചെയ്തു.

വിദേശത്ത് പഠിക്കുമ്പോള്‍ രാഹുല്‍ തന്റെ പേര് കാണിച്ചിരുന്നത് രാഹുല്‍ വിന്‍സി എന്നാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേംബ്രിഡ്ജില്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് കോഴ്‌സില്‍ കാണിച്ചത് അതേ പേരാണ് എന്നും സ്വാമി ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇന്ത്യയിലെ ഒരു പൗരന്‍ വിദേശത്തു പൗരത്വമെടുത്തത് വലിയ നിയമപ്രശ്‌നമാണ്. ഇത് രാജ്യത്തെ നിയമങ്ങളുടെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണ് എന്നതാണ് ആക്ഷേപം.

ഒന്ന്- ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം ഒന്‍പത് പ്രകാരം ഇന്ത്യന്‍ പൗരന് ഒരു വിദേശ രാജ്യത്തെ പൗരത്വം എടുക്കാന്‍ അധികാരമില്ല. ബ്രിട്ടന്‍ ഇരട്ട പൗരത്വം അനുവദിക്കുന്ന രാജ്യമാണ്. എന്നാല്‍ ഇന്ത്യ അങ്ങിനെയല്ല.

രണ്ട് : ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായിട്ടുള്ള ഒരാള്‍ക്കും നിലവിലെ നിയമം അനുസരിച്ച്, മുന്‍കൂര്‍ അനുമതി കൂടാതെ, വിദേശത്ത് ഒരു കമ്പനി തുടങ്ങാനോ കൊണ്ടുനടക്കാനോ കഴിയില്ല. അതും രാഹുല്‍ ഗാന്ധി ഇവിടെ ലംഘിച്ചിരിക്കുന്നു. 2009 ലാണ് രാഹുലിന്റെ ബ്രിട്ടീഷ് കമ്പനി നിര്‍ത്തലാക്കുന്നത്.

ഇക്കാര്യങ്ങള്‍ 2015 ല്‍ സ്വാമി ലോകസഭാ സ്പീക്കറുടെ ശ്രദ്ധയില്‍ രേഖാമൂലം കൊണ്ടുവന്നിരുന്നു; സ്പീക്കര്‍ അത് പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റിയുടെ പരിശോധനക്കായി വിട്ടു. എന്നാല്‍ ഇതുവരെ ആ കമ്മിറ്റി അക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. എല്‍കെ അദ്വാനിയാണ് അതിന്റെ ചെയര്‍മാന്‍. ഇതിനെത്തുടര്‍ന്ന് സ്വാമി കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതിയായി കൊടുത്തു. അതിന്മേല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സ്വാമി ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. അവര്‍ അദ്ദേഹത്തിന്റെ മൊഴിയുമെടുത്തതായാണ് സൂചനകള്‍. അന്വേഷണം പൂര്‍ത്തിയായാല്‍ നടപടിക്രമങ്ങളിലേക്ക് സര്‍ക്കാരിന് കടക്കാനാവും. അതായത് രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കപ്പെടാമെന്നും ബിജെപി അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Exit mobile version