പണം നല്‍കി വാക്‌സിന്‍ വാങ്ങുമ്പോള്‍ ചിത്രം മാത്രം വേണ്ട, സര്‍ട്ടിഫിക്കറ്റില്‍ മോഡിയെ ‘വെട്ടി’ പശ്ചിമ ബംഗാള്‍; പകരം ഇനി മമതയുടെ ഫോട്ടോ

Mamata’s picture | Bignewslive

കൊല്‍ക്കത്ത: ഛത്തീസ്ഗഢിന് പിന്നാലെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോഡിയുടെ ചിത്രം നീക്കി പശ്ചിമ ബംഗാളും രംഗത്ത്. പണം നല്‍കി സംസ്ഥാനം തന്നെ വാക്‌സിന്‍ വാങ്ങുമ്പോള്‍ മോഡിയുടെ ചിത്രം ഒഴിവാക്കുന്നുവെന്നാണ് പശ്ചിമ ബംഗാളും വ്യക്തമാക്കുന്നത്.

ഇനി മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റായിരിക്കും വിതരണം ചെയ്യുക. മൂന്നാം ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്കാണ് മമതയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത് 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്കായിരിക്കും.

നേരത്തെ ഛത്തീസ്ഗഢ് സര്‍ക്കാരും കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച 18 വയസ്സിനും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം മുഖ്യമന്ത്രിയുടെ ചിത്രമുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. പിന്നാലെയാണ് സമാനപാത പശ്ചിമ ബംഗാളും സ്വീകരിക്കുന്നത്.

Exit mobile version