സൂപ്പര്‍ഹീറോകളേക്കാള്‍ ധൈര്യം! മയൂരിന്റെ ജീവന്‍രക്ഷാ പോരാട്ടത്തിന് മഹീന്ദ്ര ഥാര്‍ സമ്മാനിച്ച്, സല്യൂട്ട് ചെയ്ത് ആനന്ദ് മഹീന്ദ്ര; ബൈക്ക് നല്‍കുമെന്ന് ജാവ

മുംബൈ: സ്വന്തം ജീവന്‍ പോലും പണയം വച്ച് കുഞ്ഞ് ജീവനെ രക്ഷിയ്ക്കാന്‍ മയൂര്‍ ഷെല്‍ക്കേ എന്ന യുവാവ് നടത്തിയ ജീവന്‍രക്ഷാ പോരാട്ടം രാജ്യത്തിന്റെ ഒന്നാകെ പ്രശംസ ഏറ്റുവാങ്ങുകയാണ്. റെയില്‍വേ മന്ത്രിയും റെയില്‍വേയും അഭിനന്ദിക്കുകയും സമ്മാനവും നല്‍കിയിരുന്നു.

ഇപ്പോള്‍ രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മഹീന്ദ്രയും മയൂരിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മയൂരിന് മഹീന്ദ്ര ഥാര്‍ സമ്മാനം നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. മയൂരിന് പ്രത്യേക വസ്ത്രമോ തൊപ്പിയോ ഇല്ലായിരുന്നു. പക്ഷേ ധീരന്‍മാരായ സൂപ്പര്‍ഹീറോ സിനിമകളെക്കാള്‍ ധൈര്യം പക്ഷേ അയാള്‍ കാണിച്ചു. ജാവ കുടുംബം മുഴുവന്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു.’ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

ജാവ മോട്ടോര്‍ സൈക്കിള്‍ തങ്ങളുടെ പുതിയ വാഹനം ഈ ധീരന് നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം റെയില്‍വേ മന്ത്രാലയം 50,000 രൂപ പ്രോത്സാഹനസമ്മാനമായി അദ്ദേഹത്തിന് നല്‍കിയിരുന്നു.

മുംബൈയ്ക്കടുത്ത് വാന്‍ഗണി റെയില്‍വേ സ്റ്റേഷനില്‍ പോയിന്റ്‌സ്മാന്‍ ആയി ജോലി ചെയ്യുന്ന മയൂര്‍ ഷെല്‍കെ സ്വജീവന്‍ മറന്നു നടത്തിയ അദ്ഭുതകരമായ രക്ഷാപ്രവര്‍ത്തനത്തിന്റെ സിസിടിവി ദൃശ്യം റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തപ്പോഴാണു ലോകം അക്കഥയറിഞ്ഞത്.

‘ഞാന്‍ കുട്ടിയെ രക്ഷിക്കാന്‍ ഓടുമ്പോഴും എന്റെ ജീവനും അപകടത്തിലാവുമോ എന്ന് ഞാനും ഒരു നിമിഷം ചിന്തിച്ചിരുന്നു. എന്നാലും അവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക് തോന്നി. ആ കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു. അതിനാലാണ് അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാതെ പോയത്. ഹൃദയം നിറഞ്ഞാണ് അവര്‍ നന്ദി പറഞ്ഞത്.’ മയൂര്‍ പറയുന്നു.

മുംബൈയിലെ വാങ്കണി റെയില്‍വേ സ്റ്റേഷനിലായിരുന്നു നെഞ്ചിടിപ്പുകൂട്ടിയ സംഭവം.
കാഴ്ചയില്ലാത്ത അമ്മയ്‌ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീണു. ഈ സമയം അതിവേഗം ഒരു ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. നിലവിളിക്കാന്‍ മാത്രമാണ് അമ്മയ്ക്ക് കഴിഞ്ഞത്.

ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ ഒരു ജീവനക്കാരന്‍ ഓടിയെത്തി കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. ഈ സമയം ട്രെയിന്‍ തൊട്ടടുത്തെത്തുകയും ചെയ്തു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ മയൂരും പ്ലാറ്റ്‌ഫോമിലേക്ക് ചാടി കയറിയത്.

Exit mobile version