രാത്രി യാത്രയില്‍ മൊബൈല്‍ ചാര്‍ജിങിന് വിലക്ക്; ഉത്തരവുമായി റെയില്‍വെ

ന്യൂഡല്‍ഹി: രാത്രിയില്‍ ഫോണ്‍, ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി റെയില്‍വേ. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് വിലക്ക്. സമീപകാലത്ത് ട്രെയിനുകളിലുണ്ടായ തീപിടുത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

ഇനിമുതല്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയുള്ള സമയത്ത് ചാര്‍ജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കും. പടിഞ്ഞാറന്‍ റെയില്‍വെ മാര്‍ച്ച് 16 മുതല്‍ തന്നെ ഇതു നടപ്പാക്കിയിരുന്നു. ഇത് എല്ലാ സോണുകളിലും നടപ്പാക്കണമെന്നാണ് ബോര്‍ഡ് നല്‍കുന്ന നിര്‍ദേശം.

2014ല്‍ ബാംഗ്ലൂര്‍- ഹസൂര്‍ സാഹിബ് നാന്ദേഡ് എക്‌സ്പ്രസിലുണ്ടായ തീപിടുത്തതിനു പിന്നാലെ ട്രെയിനിലെ രാത്രി ചാര്‍ജിങ് ഒഴിവാക്കണമെന്ന് റെയില്‍വെ സേഫ്റ്റി കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. തീപിടുത്തത്തിന് കാരണമാകുന്ന ഉപകരണങ്ങളുമായി യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കാനും റെയില്‍വേ തീരുമാനിച്ചു. എന്നാല്‍ ഇതുവരെ അതു നടപ്പാക്കിയിരുന്നില്ല.

Exit mobile version