ഭിന്നശേഷിക്കാരനായ യുവാവിന്റെ പരാതി കേൾക്കാൻ നിലത്തിരുന്ന് ഡിആർഎം; മനസ് നിറഞ്ഞു ശിഹാബിന്റെ മടക്കം

ഭിന്നശേഷിക്കാർക്ക് വർക്കല സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്ന അപേക്ഷയുമായാണ് ഷിഹാബ് ഡിആർഎമ്മിന്റെ ഓഫിസിൽ എത്തിയത്.

തിരുവനന്തപുരം∙ ഭിന്നശേഷിക്കാരനായ വർക്കല സ്വദേശി ഷിഹാബിന്റെ പരാതി കേൾക്കാൻ കാരുണ്യപൂർവം നിലത്തിരുന്ന് ഡിവിഷനൽ റെയിൽവേ മാനേജർ (ഡിആർഎം) എസ്.എം.ശർമ.

ഭിന്നശേഷിക്കാർക്ക് വർക്കല സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്ന അപേക്ഷയുമായാണ് ഷിഹാബ് ഡിആർഎമ്മിന്റെ ഓഫിസിൽ എത്തിയത്. കസേരയിൽ ഇരിക്കുന്നതിന് ഷിഹാബിനു ശാരീരികമായി ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലായതോടെ എസ്.എം.ശർമ ചെറുപ്പക്കാരനൊപ്പം നിലത്തിരുന്നാണ് പരാതി സ്വീകരിച്ചത്.

ഭിന്നശേഷിക്കാരായ യാത്രക്കാർക്കായി റെയിൽവേ പ്രതിബദ്ധതയോടെയാണ് പ്രവർത്തിക്കുന്നതെന്നും വർക്കല സ്റ്റേഷനിൽ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താമെന്നും അദ്ദേഹം ഉറപ്പുനൽകി. ഡിആർഎം ഓഫിസ് പിന്നീട് ഇക്കാര്യം ട്വീറ്റു ചെയ്തിട്ടുണ്ട് .

Exit mobile version