യാത്രക്കാരുടെ എണ്ണം വീണ്ടും കുറഞ്ഞു : അഞ്ച് ട്രെയിനുകള്‍ കൂടി റദ്ദാക്കി

കൊച്ചി : യാത്രക്കാര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് അഞ്ച് ജോഡി ട്രെയിനുകള്‍ കൂടി റെയില്‍വേ താല്ക്കാലികമായി റദ്ദാക്കി.പത്ത് ശതമാനത്തില്‍ താഴെ യാത്രക്കാരുള്ള ട്രെയിനുകളാണ് ചൊവ്വാഴ്ച മുതല്‍ 15വരെ റദ്ദാക്കിയത്.
ഗുരുവായൂര്‍-തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി,ഗുരുവായൂര്‍-പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ്,എറണാകുളം-കണ്ണൂര്‍-എറണാകുളംഇന്റര്‍സിറ്റി,ആലപ്പുഴ-കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ്,തിരുച്ചിറപ്പള്ളി-തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എന്നിവയാണ് റദ്ദാക്കിയത്.

Exit mobile version