പ്രമുഖ ബോളിവുഡ് നടിയുടെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ഹേറ്റ് സ്റ്റോറി, ഹൗസ് ഫുള്‍ 2 തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു താരം

പനാജി: ബോളിവുഡ് താരം സറീന്‍ ഖാന്റെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഗോവയിലെ മപുസ സ്വദേശിയായ നിതേഷ് (31) ആണ് മരിച്ചത്. പടിഞ്ഞാറന്‍ ഗോവയിലെ ബീച്ചിന് സമീപമുള്ള അഞ്ജുന ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു അപകടം.

അപകടം സംഭവിച്ചതിനുശേഷം ഉടന്‍തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകട സമയത്ത് സറീന്‍ ഖാനും ഡ്രൈവര്‍ അലി അബ്ബാസുമാണ് കാറില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് അഞ്ജുന പൊലീസ് വ്യക്തമാക്കി.

സല്‍മാന്‍ ഖാന്‍ നായകനായെത്തിയ വീര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിച്ച താരമാണ് സറീന്‍ ഖാന്‍. ഹേറ്റ് സ്റ്റോറി, ഹൗസ് ഫുള്‍ 2 തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു താരം.

Exit mobile version