‘മാജിക് മണല്‍’ ചൂടാക്കിയാല്‍ സ്വര്‍ണമാകും: ചൂടാക്കിയിട്ടും സ്വര്‍ണ്ണം കിട്ടിയില്ല, ജ്വല്ലറി ഉടമയെ പറ്റിച്ച് 50 ലക്ഷം തട്ടിയതിങ്ങനെ

പൂനെ: ചൂടാക്കിയാല്‍ സ്വര്‍ണമാകുന്ന മണല്‍ എന്ന് പറഞ്ഞു പറ്റിച്ച് ജ്വല്ലറി ഉടമയില്‍ നിന്ന് 50 ലക്ഷം തട്ടിയെടുത്തു. ബംഗാളില്‍ നിന്ന് കൊണ്ടുവന്ന ‘മാജിക് മണല്‍’ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് മണല്‍ നല്‍കിയത്. മണല്‍ ചൂടാക്കി നോക്കിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാകുന്നത്.

4 കിലോഗ്രാം മണലാണ് ഇയാളില്‍ നിന്ന് 50 ലക്ഷം രൂപ നല്‍കി ജ്വല്ലറി ഉടമ വാങ്ങിയത്. ചൂടാക്കിയാല്‍ ഈ മണല്‍ സ്വര്‍ണമായി മാറും എന്നായിരുന്നു വാഗ്ദാനം. 50 ലക്ഷം രൂപയില്‍ 30 ലക്ഷം പണമായും 20 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും ആണ് നല്‍കിയത്.

പൂനെയിലെ ഹദാസ്പൂരിലെ ജ്വല്ലറി വ്യാപാരിയാണ് പരാതി നല്‍കിയത്. പ്രതി ഒരു വര്‍ഷം തന്റെ കട സന്ദര്‍ശിക്കുകയും കാലക്രമേണ സൗഹൃദത്തിലാവുകയും ആയിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് ഇയാള്‍ തന്നെ പറ്റിച്ചതെന്നും ജ്വല്ലറി ഉടമ പറഞ്ഞു.

വ്യാപാരിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുപ്പം സ്ഥാപിച്ച ശേഷമായിരുന്നു തട്ടിപ്പ്. ബംഗാളില്‍ നിന്നുള്ള പ്രത്യേക തരം മണല്‍ കൈവശം ഉണ്ടെന്നും ഇത് ചൂടാക്കിയാല്‍ സ്വര്‍ണത്തരിയായി മാറുമെന്നും ഇയാള്‍ കുടുംബത്തെ വിശ്വസിപ്പിച്ചു. പിന്നാലെയാണ് നാലുകിലോ മണലിന്റെ വിലയായി 50 ലക്ഷവും തട്ടിയെടുത്ത് സ്ഥലം വിട്ടത്.

ഒരു വര്‍ഷത്തിലേറെയായി കുടുംബവുമായി അടുപ്പമുള്ള വ്യക്തിയെ വ്യാപാരി വിശ്വസിച്ചു. പിന്നാലെ നാലുകിലോ മണല്‍ നല്‍കി 50 ലക്ഷം രൂപ നല്‍കി. മണല്‍ ചൂടാക്കി നോക്കിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാകുന്നത്. വ്യാപാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിയില്‍ വഞ്ചനാ കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Exit mobile version