വേണ്ടപ്പെട്ടവര്‍ക്ക് വാരിക്കോരി ലോണ്‍ നല്‍കി; നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസ്

54പേര്‍ക്ക് വായ്പ അനുവദിച്ചതായുള്ള വ്യാജരേഖ ചമച്ച് നാല് കോടിയോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

money

ജയ്പൂര്‍: വേണ്ടപ്പെട്ടവര്‍ക്ക് വാരിക്കോരി ലോണ്‍ നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസ്. വ്യാജ രേഖകള്‍ ചമച്ച് ആളുകള്‍ക്ക് വായ്പ നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയ രാജസ്ഥാന്‍ മരുധാര ഗ്രാമീണ്‍ ബാങ്ക് (ആര്‍എംജിബി) മുന്‍ ബ്രാഞ്ച് മാനേജര്‍ക്കെതിരെയാണ് കേസ്.

ജയ്പൂര്‍ പോലീസാണ് ഇയാള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തത്. 2021 സെപ്തംബര്‍ മുതല്‍ 2022 ജൂലായ്ക്കും ഇടയിലാണ് പ്രതി മുരളിപുരയിലുള്ള ബാങ്കില്‍ ബ്രാഞ്ച് മാനേജറായിരുന്നത്. ഈ കാലയളവില്‍ 54പേര്‍ക്ക് വായ്പ അനുവദിച്ചതായുള്ള വ്യാജരേഖ ചമച്ച് നാല് കോടിയോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

അര്‍ഹതയില്ലാതിരുന്നിട്ടും പരിചയക്കാര്‍ക്ക് വായ്പ അനുവദിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വായ്പ ലഭിച്ചവരുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ആധാര്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ഇതേ മാനേജര്‍ ഭാന്‍ക്രോട്ട ശാഖയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്തും സമാനമായ ക്രമക്കേടുകള്‍ നടത്തിയതായി സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു.

Exit mobile version