തൊഴില്‍രഹിതരായ വിദ്യാസമ്പന്നര്‍ക്ക് 25,000 രൂപ; സാമ്പത്തിക സഹായം പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

ദിസ്പുര്‍: സംസ്ഥാനത്തെ തൊഴില്‍രഹിതരായ വിദ്യാസമ്പന്നരായ യുവതിയുവാക്കള്‍ക്ക് സാമ്പത്തിക സഹായവുമായി അസം സര്‍ക്കാര്‍. തൊഴിലില്ലാത്ത യുവജനങ്ങള്‍ക്ക് 25,000 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ നിന്നായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക. ജനുവരി 18ന് മുമ്പ് ഓഫ് ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ടവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ അതില്‍ വ്യക്തമാക്കേണ്ടതാണ്.

അപേക്ഷകര്‍ക്ക് നിര്‍ബന്ധമായും ഒരു ബിരുദം ഉണ്ടായിരിക്കണം

കുടുംബത്തിന്റെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷത്തില്‍ കവിയാന്‍ പാടില്ല

അപേക്ഷകര്‍ക്ക് പ്രായം 25 വയസിനും 45 വയസിനും ഇടയിലാണ്

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ആയിരിക്കും ഇതിന്റെ ഗുണഫലം ലഭിക്കുക

എസ്‌സി വിഭാഗത്തില്‍ ഉള്‍പ്പെട്ട അഭ്യസ്തവിദ്യര്‍ക്ക് ആയിരിക്കും സാമ്പത്തികസഹായം ലഭിക്കുക.

ഓഫ് ലൈനില്‍ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഓഫീസ് മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. എസ്‌സി ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, വാര്‍ഷികവരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ബാങ്ക് പാസ്ബുക്കിന്റെ ഫോട്ടോകോപ്പി, പാസ് പോര്‍ട്ട് ഫോട്ടോ, വോട്ടര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയും സമര്‍പ്പിക്കണം. പണം എന്തിന് ചെലവഴിക്കും എന്നത് സംബന്ധിച്ച് അപേക്ഷകന്‍ വ്യക്തമാക്കേണ്ടതാണ്.

Exit mobile version