ഇനി മോഡിയുടെയല്ല, രാഹുലിന്റെ ദിനങ്ങള്‍! തന്ത്രങ്ങള്‍ ഫലം കണ്ടതോടെ സോണിയ ഗാന്ധിയുമായി രാഹുലിന്റെ കൂടിക്കാഴ്ച

തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് മുന്നേറ്റം രാഹുലിന്റെ തന്ത്രങ്ങളുടെ വിജയമാണെന്ന വിലയിരുത്തലുണ്ട്.

ന്യൂഡല്‍ഹി: നിര്‍ണ്ണായകമായ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 10 ജന്‍പഥിലെ സോണിയാ ഗാന്ധിയുടെ വസതിയിലെത്തിയാണ് രാഹുല്‍ സോണിയ ഗാന്ധിയെ കണ്ടത്.

തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് മുന്നേറ്റം രാഹുലിന്റെ തന്ത്രങ്ങളുടെ വിജയമാണെന്ന വിലയിരുത്തലുണ്ട്. രാജസ്ഥാനില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടിനെ മാറ്റി യുവ നേതാവായ സച്ചിന്‍ പൈലറ്റിനെ കൊണ്ടുവന്ന രാഹുലിന്റെ നീക്കം ഗുണം ചെയ്തെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

രാജസ്ഥാനില്‍ 101 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. അതേസമയം, ബിജെപി ശക്തമായ ഛത്തീസ്ഗഢില്‍ അപ്രതീക്ഷിതമായ മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. ഇവിടെ കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടാന്‍ ഒരു മുഖം പോലുമുണ്ടായിരുന്നില്ല എന്നിരിക്കെ പാര്‍ട്ടി നേടിയ വിജയം രാഹുലിന്റെ പ്രതിച്ഛായയുടെ നേട്ടമായാണ് അണികള്‍ കണക്കാക്കുന്നത്.

Exit mobile version