ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ 10 പത്തുവര്‍ഷം സേവനം നിര്‍ബന്ധം, ഇല്ലെങ്കില്‍ ഒരു കോടി രൂപ പിഴ; പുതിയ തീരുമാനവുമായി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ മേഖലയില്‍ പത്തുവര്‍ഷം നിര്‍ബന്ധമായും സേവനം ചെയ്യണമെന്ന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പത്തുവര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ സേവനം ചെയ്യാത്തവര്‍ ഒരു കോടി രൂപ പിഴ ഒടുക്കേണ്ടി വരും.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെയും മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനങ്ങളിലെയും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് നികത്തുന്നതിന്റെ ഭാഗമായാണ് യോഗി സര്‍ക്കാരിന്റെ പുതിയ തീരുമാനം. പത്തുവര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ സേവനം ചെയ്യാത്തവര്‍ ഒരു കോടിയോളം രൂപ പിഴ ഒടുക്കേണ്ടി വരും.

കൂടാതെ അവരെ അടുത്ത മൂന്നുവര്‍ഷത്തേക്ക് കോഴ്‌സ് ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യും. ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിത് മോഹന്‍ പ്രസാദാണ് ശനിയാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. യു.പിയിലുടനീളം സര്‍ക്കാര്‍ ആശുപത്രികളിലായി 15,000 തസ്തികകളാണ് ഡോക്ടര്‍മാര്‍ക്കായി സൃഷ്ടിച്ചിട്ടുളളത്.

11,000 എംബിബിഎസ് ഡോക്ടര്‍മാര്‍ നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്നുണ്ട്. ഗ്രാമീണമേഖലയിലെ ആശുപത്രിയില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ഡോക്ടര്‍മാര്‍ക്ക് നീറ്റ് പിജി പരീക്ഷയില്‍ ഇളവുകള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version