ക്രിക്കറ്റ് കളിച്ച് വന്നയുടന്‍ തണുത്തവെള്ളം കുടിച്ചു, പിന്നാലെ അബോധാവസ്ഥയിലായി 17കാരന്‍, ദാരുണാന്ത്യം, മരണവാര്‍ത്ത കേട്ട നടുക്കം മാറാതെ ഉറ്റവരും സുഹൃത്തുക്കളും

ലഖ്‌നൗ: ക്രിക്കറ്റ് കളിച്ച് വന്നയുടന്‍ കുപ്പിയില്‍ നിന്ന് തണുത്തവെള്ളം കുടിച്ച 17കാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലാണ് നടുക്കുന്ന സംഭവം. അല്‍മോറ ജില്ലയിലുള്ള ഹസ്‌നാപൂരിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പ്രിന്‍സ് സെയ്‌നി ആണ് മരിച്ചത്.

17കാരന്റെ മരണം ഉറ്റവരെയും സുഹൃത്തുക്കളെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. ശനിയാഴ്ചയായിരുന്നു സംഭവം. നഗരത്തിലെ സൊഹാര്‍ക്ക റോഡിലുള്ള ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് മത്സരം കളിക്കുകയായിരുന്നു പ്രിന്‍സ്.

also read: പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകം മോഷണശ്രമത്തിനിടെ, മൂന്നുപേര്‍ കസ്റ്റഡിയില്‍, ഓട്ടോ പിടിച്ചെടുത്തു

അതിനിടെ ദാഹം തോന്നിയ പ്രിന്‍സ് കുപ്പിയില്‍ ഉണ്ടായിരുന്ന തണുത്തവെള്ളം കുടിച്ചു. ഇതിനുപിന്നാലെ അബോധാവസ്ഥയിലായ പ്രിന്‍സിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായി.

ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയാഘാതമാണ് 17കാരന്റെ മരണ കാരണമെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചത്.

also read;സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെ അപകടം, യുവതി മരിച്ചു

ഹൃദയാഘാത സാധ്യത, അല്ലെങ്കില്‍ ഹൃദയസംബന്ധമായ മറ്റ് പ്രശ്‌നങ്ങളുള്ളവരില്‍ ചില ലക്ഷണങ്ങള്‍ പുറമേക്ക് കാണാറുണ്ടെങ്കിലും പലരും ഇത് ശ്രദ്ധിക്കാതെ പോകുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സവിതാ ദേവി ആണ് പ്രിന്‍സിന്റെ അമ്മ. ലക്കി, മുസ്‌കാന്‍ എന്നിവരാണ് സഹോദരങ്ങള്‍.

Exit mobile version