4000 കോടിയുടെ ഐഎംഎ അഴിമതി കേസ്; കോൺഗ്രസ് നേതാവും മന്ത്രിയുമായ റോഷൻ ബേഗ് അറസ്റ്റിൽ

congress leader roshan baig

ബംഗളൂരു: കർണാടകയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ റോഷൻ ബേഗിനെ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. ഐമോണിറ്ററി അഡൈ്വസറി (ഐഎംഎ) പൊൻസി അഴിമതി കേസിലാണ് റോഷൻ ബേഗിനെ അറസ്റ്റ് ചെയ്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. 4000 കോടിയുെ വൻതട്ടിപ്പ് കേസാണിത്.

നേരത്തെ തന്നെ ആരോപണം ഉയർന്നതോടെ റോഷൻ ബേഗിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ സിബിഐ പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇസ്ലാമിക് രീതിയിലുള്ള നിക്ഷേപത്തിലൂടെ നിക്ഷേപകർക്ക് വൻ ലാഭം കൊയ്യാമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ റോഷൻ ബേഗ് തട്ടിയെന്നാണ് കേസ്.

അഴിമതി കേസിൽ കൃത്യമായ തെളിവുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും സിബിഐ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ റോഷൻ ബേഗിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Exit mobile version