നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് ഇന്ത്യയുടെ സുവര്‍ണകാലഘട്ടത്തില്‍, ഇനിയും ഒരുപാട് കാര്യങ്ങള്‍ രാജ്യത്തിന് വേണ്ടി ചെയ്യാനുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ സുവര്‍ണകാലഘട്ടത്തിലാണ് ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പണ്ഡിറ്റ് ദീന്‍ ദയാല്‍ പെട്രോളിയം യൂണിവേഴ്സിറ്റി (പിഡിപിയു) വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.

ഇന്ത്യയുടെ സുവര്‍ണകാലഘട്ടമാണിത്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക വര്‍ഷങ്ങളാണ് വരുന്ന 25 ആണ്ടുകള്‍. അതിന് ശേഷം സ്വാതന്ത്ര്യത്തിന്റെ നൂറ് വര്‍ഷം ആഘോഷിക്കുകയായിരിക്കും രാജ്യമെന്നും നിങ്ങള്‍ ഇന്ന് എന്തായിരിക്കുന്നു എന്നതിന് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും മോഡി പറഞ്ഞു.

നിങ്ങള്‍ നേടിയത് നിങ്ങളുടെ നല്ല സ്‌കോറുകള്‍ കൊണ്ട് മാത്രമല്ല. നിങ്ങളുടെ പ്രതിഭ, കുടുംബത്തിന്റെ പണം എന്നിവയ്ക്ക് പുറമേ മറ്റുള്ളവരുടെ സംഭാവനകള്‍ കൂടി അതിന് പിന്നിലുണ്ടെന്നും രാജ്യം പല മേഖലകളിലും വന്‍ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും നിങ്ങള്‍ക്ക് അനേകം കാര്യങ്ങള്‍ ചെയ്യാനുണ്ട്. നിങ്ങളില്‍ നിന്ന് രാജ്യത്തിന് ഒരുപാട് സ്വീകരിക്കാനുണ്ടെന്നും മോഡി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

Exit mobile version