ട്രെയിനിലെ ജലക്ഷാമം പരിഹരിക്കാന്‍ പുതിയ പദ്ധതിയുമായി റെയില്‍വേ; മാര്‍ച്ചോടെ പ്രാബല്യത്തില്‍

അടുത്ത മാര്‍ച്ചോടെ പുതിയ സംവിധാനം 142 റെയില്‍വേ സ്റ്റേഷനുകളില്‍ നടപ്പാക്കും.

ന്യൂഡല്‍ഹി: ട്രെയിനുകളിലെ ജലക്ഷാമം പരിഹരിക്കാന്‍ പുതിയ പദ്ധതിയുമായി റെയില്‍വേ. ട്രെയിനിലെ വാട്ടര്‍ ടാങ്ക് അതിവേഗം നിറയ്ക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. അടുത്ത മാര്‍ച്ചോടെ പുതിയ സംവിധാനം 142 റെയില്‍വേ സ്റ്റേഷനുകളില്‍ നടപ്പാക്കും.

നിലവില്‍ ട്രെയിനിലെ 1,800 ലിറ്റര്‍ വരുന്ന ടാങ്കുകളില്‍ ജലം നിറയ്ക്കാന്‍ 20 മിനിറ്റാണ് വേണ്ടിവരുന്നത്. ഇത് അഞ്ച് മിനിറ്റായി ചുരുക്കാനാണ് റെയില്‍വേയുടെ പദ്ധതി. പുതിയ പദ്ധതിക്കായി 300 കോടി രൂപയാണ് റെയില്‍വേ അനുവദിച്ചിരിക്കുന്നത്.

ദീര്‍ഘദൂര ട്രെയിനുകളില്‍ പലപ്പോഴും വെള്ളത്തിന്റെ പ്രശ്‌നം അനുഭവപ്പെടുന്നതു മൂലമാണ് റെയില്‍വേ പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. പുതിയ പദ്ധതിയിലൂടെ 24 കോച്ചുകള്‍ അഞ്ച് മിനിറ്റിനുള്ളില്‍ ജലം നിറയ്ക്കാന്‍ സാധിക്കും.

Exit mobile version