അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റം, അടിയന്തരാവസ്ഥയ്ക്ക് സമം; അപലപിച്ച് കേന്ദ്രമന്ത്രി

മുംബൈ: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ അപലപിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേദ്കര്‍. അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും, ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു അ്‌ദ്ദേഹത്തിന്റെ പ്രതികരണം.

” മഹാരാഷ്ട്രയില്‍ മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ നടക്കുന്ന ആക്രമണങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ഇത് മാധ്യമങ്ങളെ ഇത്തരത്തില്‍ സമീപിച്ചിരുന്ന അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്”, പ്രകാശ് ജാവദേദ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

2018ല്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ പ്രേരണക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ കസ്റ്റഡിയിലെടുത്തത്. ഈ കേസ് മഹാരാഷ്ട്ര പോലീസ് അന്വേഷിച്ച് ക്ലോസ് ചെയ്തിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്ത അന്‍വയ് നായികിന്റെ ഭാര്യ വീണ്ടും നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി. അര്‍ണബിന്റെ വീട്ടിലെത്തിയാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ബലം പ്രയോഗിച്ച് അര്‍ണബിനെ പോലീസ് വാനിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

കസ്റ്റഡിയിലെടുത്ത അര്‍ണാബിന്റെ അറസ്റ്റ് വൈകാതെ പോലീസ് രേഖപ്പെടുത്തുകയായിരുന്നു.
അര്‍ണബിന്റെ വീടിന്റെ എല്ലാ പ്രവേശനകവാടങ്ങളും പോലീസ് തടഞ്ഞിരിക്കുകയാണ്. വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ച റിപ്പബ്ലിക് ടിവി പ്രതിനിധികളെ പോലീസ് തിരിച്ചയക്കുകയും ചെയ്തു. അതേസമയം, പോലീസ് തന്നെ കയ്യേറ്റം ചെയ്തതായി അര്‍ണബ് ആരോപിച്ച് രംഗത്തെത്തി.

Exit mobile version