വെള്ളം കയറി മുങ്ങി ബംഗളൂരു; 15 ദിവസം പ്രായമായ കുഞ്ഞിനെ രക്ഷിച്ച് കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് കര തേടി നീന്തി യുവാവ്, നല്ല മനസ്സിന് കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

ബംഗളൂരു: കഴിഞ്ഞ ദിവസങ്ങളിലായി ബംഗളൂരുവില്‍ കനത്ത മഴയാണ് പെയ്തത്. തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയില്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ വെള്ളം കയറി. കടകളും വീടുകളുമെല്ലാം വെള്ളത്തില്‍ മുങ്ങി. വിവിധയിടങ്ങളില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുകി പോയി.

വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അതിനിടെ 15 ദിവസം പ്രായമുള്ള ഒരു കുഞ്ഞിനെ യുവാവ് രക്ഷിക്കുന്ന വിഡിയോയും സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. വെള്ളം കയറിയ ഒരു വീട്ടില്‍നിന്നും കുഞ്ഞിനെ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് എതിര്‍വശത്തുള്ള വീടിന്റെ രണ്ടാം നിലയിലുള്ളവരുടെ കൈയ്യിലേക്ക് കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്.

കഴുത്തുവരെ വെള്ളത്തില്‍ മുങ്ങിയ യുവാവ് കുഞ്ഞിനെയും കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച് കര തേടി നീന്തുകയാണ്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരിച്ചത്. അതേസമയം, നഗരത്തില്‍ ഇന്നും കനത്ത മഴ തുടരുമെന്നാണ് കേന്ദ കാലാവസ്ഥ വകുപ്പിന്റ മുന്നറിയിപ്പില്‍ പറയുന്നത്.

Exit mobile version