ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി, അയ്യായിരം വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ നഗരത്തിലെ ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ ബോംബ് ഭീഷണി. അയ്യായിരം വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. 20 ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലാണ് അര്‍ധരാത്രി ഇമെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്.

ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് കൂട്ടത്തോടെ ബോംബ് ഭീഷണി ലഭിക്കുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇത് വ്യാജ ഭീഷണിയാണെന്നു സ്ഥിരീകരിച്ചു. അതേസമയം, ബോംബ് ഭീഷണി കുട്ടികളെയും സ്‌കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്.

also read: ദമ്പതികളെ ബൈക്കില്‍ പിന്തുടര്‍ന്നെത്തി, ക്രൂരമായി മര്‍ദിച്ച് വന്‍കവര്‍ച്ച, പ്രതി പിടിയില്‍

പല സ്‌കൂള്‍ നടത്തിപ്പുകാരും അര്‍ധ രാത്രി ഈമെയില്‍ വഴി ലഭിച്ച സന്ദേശം കാണുന്നതു പുലര്‍ച്ചെയാണ്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ സദാശിവ നഗറിലെ വീടിനു സമീപമുള്ള സ്‌കൂളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.സുരക്ഷ കണക്കിലെടുത്തു കുട്ടികളെ ഒഴിപ്പിക്കാനായിരുന്നു ബെംഗളുരു പൊലീസിന്റെ ആദ്യനിര്‍ദേശം.

ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോകണമെന്ന സന്ദേശങ്ങള്‍ ലഭിച്ചതോടെ രക്ഷിതാക്കള്‍ സ്‌കൂളുകളിലേക്ക് ഓടിയെത്തി. 5000ല്‍ അധികം കുട്ടികളെയാണ് അതിരാവിലെ ഒഴിപ്പിച്ചത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.

Exit mobile version