നാലുവയസ്സുകാരി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ച സംഭവം, പ്രിന്‍സിപ്പല്‍ ഒളിവില്‍, ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍

student death|bignewslive

ബെംഗളൂരു: സ്‌കൂള്‍ കെട്ടടത്തിന്റെ മുകളില്‍ നിന്ന് വീണ് നാലുവയസ്സുകാരി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍. മലയാളിയായ ജിയന്ന ആന്‍ ജിറ്റോ ആണ് ബംഗളുരുവിലെ ഹെന്നൂര്‍ ചലിക്കരെ ഡല്‍ഹി പ്രീ പബ്ലിക് സ്‌കൂളിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്.

ഐടി ജീവനക്കാരായ കോട്ടയം മണിമല കുറുപ്പന്‍ പറമ്പില്‍ ജിറ്റോ ടോമി ജോസഫ്-ബിനീറ്റ ദമ്പതികളുടെ മകളാണ് ജിയന. കുട്ടി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. അതേസമയം മലയാളിയായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇപ്പോഴും ഒളിവിലാണ്.

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ജിയന്ന ചുമരില്‍ തലയടിച്ച് വീണെന്ന് പറഞ്ഞായിരുന്നു സ്‌കൂളില്‍ നിന്നും മാതാപിതാക്കള്‍ക്ക് കോള്‍ വന്നത്. ഇവര്‍ സ്‌കൂളിലെത്തിയപ്പോഴേക്കും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടിയുടെ പരിക്ക് ഗുരുതരമായിരുന്നു.

തുടര്‍ന്ന് മാതാപിതാക്കള്‍ ബെംഗളൂരുവിലെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് കുട്ടിയെ മാറ്റി. അപ്പോഴേക്കും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. ജിയന്നയുടെ മരണത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പങ്കുണ്ടെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.

കുഞ്ഞിനെ നോക്കാന്‍ ചുമതല ഉണ്ടായിരുന്ന ആയ മോശമായി പെരുമാറിയിരുന്നുവെന്നും അവര്‍ കുഞ്ഞിനെ അപകടപ്പെടുത്തി എന്ന് സംശയമുണ്ടെന്നും അച്ഛനമ്മമാര്‍ ആരോപിക്കുന്നു. ഒറ്റയ്ക്ക് ഇത്ര ചെറിയ കുഞ്ഞ് എങ്ങനെ ടെറസില്‍ എത്തി എന്നതും അവിടെ നിന്ന് താഴേയ്ക്ക് വീണു എന്നതും ദുരൂഹമാണ്.

Exit mobile version