നാട്ടുകാര്‍ വിളിച്ചുണര്‍ത്തിയപ്പോഴാണ് വെള്ളം കയറിയത് അറിഞ്ഞത്: വീട്ടിനുള്ളില്‍ മുഴുവന്‍ വെള്ളമാണ്; നടന്‍ ബിജു പപ്പന്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി നടന്‍ ബിജു പപ്പനും കുടുംബവും. രാത്രി ഒരുമണിയോടെയാണ് വീട്ടില്‍ വെള്ളം കയറാന്‍ തുടങ്ങിയതെന്നും വീട്ടിനുള്ളില്‍ മുഴുവന്‍ വെള്ളം കയറിയ അവസ്ഥയിലാണെന്നും നടന്‍ പറഞ്ഞു. നാട്ടുകാര്‍ വിളിച്ചുണര്‍ത്തിയപ്പോഴാണ് വെള്ളം വീട്ടിനുള്ളില്‍ കയറിയത് അറിഞ്ഞത്. സമീപത്തുള്ള എല്ലാ വീടുകളിലും അവസ്ഥ ഇതുതന്നെയാണെന്നും ബിജു പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി വീടുകളില്‍ വെള്ളം കയറിയ അവസ്ഥയാണ്. രണ്ട് ദിവസം നീണ്ടുനിന്ന അതിശക്തമായ മഴയാണ് പെട്ടന്നുളള ഈ അവസ്ഥയ്ക്ക് കാരണമായത്. കണ്ണന്‍മൂലയില്‍ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്. താഴ്ന്നയിടങ്ങളില്‍ വെള്ളക്കെട്ടാണ്. വീടുകളില്‍ അടക്കം വെള്ളം കയറുന്ന അവസ്ഥയാണ്.

Exit mobile version