മാർക്കറ്റിലെ ജീവനക്കാരന്റെ കാറിനുള്ളിൽ പതിയിരുന്ന് എട്ടടി നീളമുള്ള പെരുമ്പാമ്പ്; ഞെട്ടൽ

ഹിസാർ: വീട്ടിൽ നിന്നും ജോലിക്ക് തിരിച്ച രാമേശ്വർ ദാസ് തന്റെ കാറിൽ സഹയാത്രികനും ചുരുണ്ടി കൂടി കിടക്കുന്നത് അറിഞ്ഞിരുന്നില്ല. മാർക്കറ്റിലെത്തി കാർ ഡിക്കി തുറന്നപ്പോഴാണ് താനിത്ര നേരം കാറിൽ സഞ്ചിച്ചത് എട്ടടി നീളവും 30 കിലോ ഭാരവുമുള്ള പാമ്പിന്റെ കൂടെയാണെന്ന് രാമേശ്വർ ദാസും തിരിച്ചറിഞ്ഞത്.

ഹരിയാനയിലെ ഹിസാറിലുള്ള മാർക്കറ്റിലാണ് സംഭവം. എട്ടടിയോളം നീളവും 30 കിലോയോളം ഭാരവുമുള്ള കൂറ്റൻ പെരുമ്പാമ്പാണ് രാമേശ്വർ ദാസിന്റെ കാറിൽ പതുങ്ങിയിരുന്നത്. മാർക്കറ്റിലെ ജീവനക്കാരനാണ് രാമേശ്വർ ദാസ്. ഇയാളുടെ കാറിന്റെ പിന്നിലാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഉടൻതന്നെ ഇവർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു.

പിന്നീട് വനം വകുപ്പ് അധികൃതരെത്തിയാണ് പാമ്പിനെ കാറിനുള്ളിൽ നിന്നും നീക്കം ചെയ്തത്. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിലേക്ക് തുറന്നു വിട്ടു.

Exit mobile version