കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കിയും, പരിസരം ശുചിയാക്കിയും അരവിന്ദ് കെജരിവാള്‍; ഡെങ്കുവിനെ തുരത്താനുള്ള ബോധവത്കരണത്തിന് തുടക്കം

ന്യൂഡല്‍ഹി; കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കിയും പരിസരം ശുചിയാക്കിയും ഡെങ്കുവിനെ തുരത്താനുള്ള ബോധവത്കരണത്തിന് തുടക്കം കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സ്വന്തം വീട് വൃത്തിയാക്കിയാണ് അദ്ദേഹം ബോധവത്കരണത്തിന് തുടക്കം കുറിച്ചത്.

10 ആഴ്ച തുടരുന്ന ബോധവല്‍ക്കരണ പരിപാടിയാണ് ആരംഭിച്ചിരിക്കുന്നത്. ”ഡല്‍ഹിയിലെ ജനങ്ങള്‍ ഒരിക്കല്‍ക്കൂടി ഡെങ്കുവിനെതിരായി യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ” ശുചീകരണത്തിന്റെ ചിത്രം പങ്കുവച്ച് കെജരിവാള്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം ആംആദ്മി പാര്‍ട്ടി ആരംഭിച്ചതാണ് സാംക്രമിക രോഗങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ പരിപാടികള്‍. ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ രാജേന്ദ്ര പാല്‍ ഗൗതം, കൈലാഷ് ഗെഹ്ലോട്ട്, തുടങ്ങിയവരും ശുചീകരണത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു.

ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം 2036 പേര്‍ക്കാണ് ഡെങ്കു ബാധിച്ചത്. 2015 ല്‍ 1500 പേര്‍ക്ക് രോഗം ബാധിച്ചതില്‍ നിന്നാണ് 2036 എന്ന കണക്കിലേക്ക് ചുരുങ്ങിയതെന്ന് ആംആദ്മി സര്‍ക്കാര്‍ പറയുന്നു. 60 പേരാണ് ഡെങ്കു ബാധിച്ച് 2015 ല്‍ മരിച്ചത്.

Exit mobile version