നടി റിയാ ചക്രബര്‍ത്തിയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

മുംബൈ: നടി റിയാ ചക്രബര്‍ത്തിയെ ഇന്ന് അറസ്റ്റ് ചെയ്‌തേയ്ക്കുമെന്ന് റിപ്പോര്‍ട്ട്. നടന്‍ സുശാന്ത് സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസിലാണ് താരത്തെ അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. റിയ ചക്രബര്‍ത്തിയോട് പോലീസ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ഇതുവരെ 7 പേര്‍ അറസ്റ്റിലായെന്ന് അന്വേഷണ തലവന്‍ കെപി മല്‍ഹോത്ര മാധ്യമങ്ങളോട് പ്രതികരിച്ചു. അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷൗവിക്കിനെയും സുശാന്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും ഇന്ന് കോടതിയില്‍ ഹാജരാക്കുകുയും ചെയ്യും.

ലഹരി വിരുദ്ധ നിയമപ്രകാരമുള്ള 3 വകുപ്പുകള്‍ ചുമത്തിയെന്നും മല്‍ഹോത്ര പറഞ്ഞു. റിയയുടെ ക്രെഡിറ്റ് കാര്‍ഡിലൂടെ ലഹരി കടത്തുകാര്‍ക്ക് പണം കൈമാറിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Exit mobile version