ഹൈക്കോടതി അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു; ഇരുട്ടില്‍ തപ്പി പോലീസ്; പ്രതിഷേധിച്ച് അഭിഭാഷകര്‍

പാട്‌ന ഹൈക്കോടതിയിലെ അഭിഭാഷകന്‍ ജിതേന്ദ്ര കുമാറാണ് മരിച്ചത്.

പാട്‌ന: ബിഹാര്‍ തലസ്ഥാനമായ പാട്‌നയില്‍ അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു. പാട്‌ന ഹൈക്കോടതിയിലെ അഭിഭാഷകന്‍ ജിതേന്ദ്ര കുമാറാണ് മരിച്ചത്. രാജ് നഗര്‍ സ്വദേശിയാണ്.
രാജ് വന്‍ഷി നഗറില്‍ വെച്ച് ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കോടതിയിലേക്ക് ജിതേന്ദ്ര കുമാര്‍ പോകുന്നതിനിടെയായിരുന്നു അജ്ഞാതര്‍ വെടിയുതിര്‍ത്തത്.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

അഭിഭാഷകന്റെ മരണത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. കൊലപാതകികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബെല്ലി റോഡ് ഗതാഗതം തടഞ്ഞാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version