കൊവിഡ്; ചെങ്ങന്നൂര്‍ സ്വദേശിക്ക് മുംബൈയില്‍ ദാരുണാന്ത്യം

മുംബൈ: കൊവിഡ് 19 വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മുംബൈയില്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശിയായ മോഹനന്‍ ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

കൊളാബയിലെ റീഗല്‍ സിനിമാ മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 248 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 6531 ആയി ഉയര്‍ന്നു. 3214 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 1,39,010 പേര്‍ മഹാരാഷ്ട്രയില്‍ രോഗബാധിതരായെന്നാണ് കണക്കുകള്‍ പറയുന്നത്.

Exit mobile version