മോഡിക്ക് വീണ്ടും വധഭീഷണിയെന്ന് പോലീസ്! ജനപിന്തുണ കുറഞ്ഞതിനാല്‍ ശ്രദ്ധ ആകര്‍ഷിക്കാനുള്ള കുതന്ത്രമെന്ന് പ്രതിപക്ഷം

ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വധഭീഷണി. ഇ-മെയില്‍ സന്ദേശം വഴിയാണ് വധഭീഷണി ലഭിച്ചത്. ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആസാമില്‍ നിന്നാണ് സന്ദേശം വന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ കൂടുതല്‍ വിവരങ്ങല്‍ ലഭ്യമായിട്ടില്ല. നേരത്തെ, രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ നരേന്ദ്ര മോദിയെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പൂനെ പൊലീസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റുകള്‍ നടത്തിയിരുന്നു.

എന്നാല്‍, ജനപിന്തുണ കുറയുന്ന അവസരത്തില്‍ മോദിയുടെ കുതന്ത്രമാണ് ഈ വധഭീഷണികള്‍ക്ക് പിന്നിലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Exit mobile version