കുടിയേറ്റ തൊഴിലാളികള്‍ക്ക് വീണ്ടും സഹായവുമായി സോനു സൂദ്; ആയിരം തൊഴിലാളികളെ കൂടി നാട്ടിലേക്കയച്ചു

മുംബൈ: കുടിയേറ്റ തൊഴിലാളികള്‍ക്ക് വീണ്ടും സഹായവുമായി ബോളിവുഡ് താരം സോനു സൂദ്. മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനില്‍ സ്വദേശങ്ങളിലേക്ക് പുറപ്പെട്ട 1000 കുടിയേറ്റ തൊഴിലാളികള്‍ക്കാണ് സോനു സൂദ് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത്.

അവര്‍ക്ക് ഭക്ഷണവും സാനിറ്റൈസറും വിതരണം ചെയ്തത് താരമായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരുമായി സഹകരിച്ചാണ് അദ്ദേഹം ഇവര്‍ക്കുള്ള ഭക്ഷണവും സാനിറ്റൈസറുകളും വിതരണം ചെയ്തത്.

ട്രെയിനിലെ തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങള്‍ നേരിട്ട് കണ്ട് ഉറപ്പുവരുത്താന്‍ അദ്ദേഹം ഞായറാഴ്ച താനെ സ്റ്റേഷനിലെത്തുകയും ചെയ്തു. മഹാരാഷ്ട്ര സര്‍ക്കാരുമായി സഹകരിച്ച് ടിക്കറ്റുകള്‍ക്കൊപ്പം ഭക്ഷണ കിറ്റുകളും സാനറ്റൈസറുകളും അടക്കമാണ് സോനു സൂദ് തൊഴിലാളികള്‍ക്ക് എത്തിച്ചുകൊടുത്തത്.

നേരത്തെ, മുംബൈയില്‍ കുടുങ്ങിയ ആയിരക്കണക്കിന് തൊഴിലാളികള്‍ക്കും നാട്ടിലെത്താന്‍ സോനു സൂദ് സഹായം ചെയ്തിരുന്നു.

Exit mobile version