വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങി സോനു സൂദ്; തുടക്കത്തില്‍ 18 ഓളം പ്ലാന്റുകള്‍!

oxygen plant | Bignewslive

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം തുടരുന്ന വേളയില്‍ പുതിയ മാതൃകയായി ബോളിവുഡ് താരം സോനു സൂദ്. വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാനാണ് താരം ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ 18 ഓളം പ്ലാന്റുകളാണ് സ്ഥാപിക്കുന്നത്. താരത്തിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ ആണ് ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി പ്ലാന്റ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.

ക്രിപ്‌റ്റോ റിലീഫിന്റെ സഹായത്തോടെയാണ് ഇത്. ആന്ധ്ര പ്രദേശിലെ കുര്‍നൂല്‍, നെല്ലൂര്‍ എന്നീ പ്രദേശങ്ങളിലാണ് താരം ആദ്യ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ജൂണ്‍ അവസാനത്തോടെ പ്ലാന്റ് നിര്‍മ്മാണത്തിന് തുടക്കമാകും. സെപ്റ്റംബറോടെ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കരുതുന്നത്.

അതിന് ശേഷം മംഗലാപുരത്തും കര്‍ണ്ണാടകയിലും പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി വരികയാണ്. തമിഴ്‌നാട്, കര്‍ണ്ണാടക, പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. നിലവില്‍ 750 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഫൗണ്ടേഷന്‍ നല്‍കി കഴിഞ്ഞു.

സോനു സൂദിന്റെ വാക്കുകള്‍;

‘ കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് ഓക്‌സിജന്റെ ക്ഷാമമാണ് കണ്ട് വരുന്നത്. ഈ ഓക്‌സിജന്‍ പ്രശ്‌നം പൂര്‍ണമായും തീര്‍ക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. പാവപ്പെട്ട ജനങ്ങളെ ചികിത്സിക്കുന്ന ആശുപത്രികളിലാണ് ഓക്‌സജിന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പോകുന്നത്. ഇനിയൊരു ഓക്‌സിജന്‍ ക്ഷാമം നേരിടേണ്ട അവസ്ഥ വരരുത്. എന്തിന് മൂന്നാം തരം?ത്തിനും മറ്റുമായി കാത്തിരിക്കണം.

Exit mobile version