ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല, രക്തം ദാനം ചെയ്തൂടായിരുന്നോ: രക്തം കൊണ്ട് ചിത്രം വരച്ച ആരാധകനോട് സോനു സൂദ്

മുംബൈ: രക്തം കൊണ്ട് തന്റെ ചിത്രം വരച്ച് നടന്‍ സോനു സൂദിന്റെ ആരാധകന്‍.
മധു ഗുര്‍ജാര്‍ എന്ന ആരാധകനാണ് സോനു സൂദിന് സ്വന്തം രക്തം കൊണ്ട് വരച്ച ചിത്രം സമ്മാനിച്ചത്.

ചിത്രം നേരിട്ട് താരത്തിന്റെ വീട്ടിലെത്തിയാണ് മധു സമ്മാനിച്ചത്. സോനു സൂദ് തനിക്ക് ദൈവത്തിന് തുല്യനാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആരാധകന്‍ താരത്തെ കാണാനെത്തിയത്.

അതേസമയം, ആരാധകനെ താരം തിരുത്തി. രക്തം കൊണ്ട് ചിത്രം വരച്ച് തനിക്ക് സമ്മാനിച്ച ആരാധകനോട് നന്ദിയുണ്ടെങ്കിലും ഇങ്ങനെയൊന്നും ചെയ്യരുതെന്നും സോനു സൂദ് ഉപദേശിച്ചു. ഇത്തരം പ്രവൃത്തികള്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും രക്തം ദാനം ചെയ്യുന്നതാണ് സന്തോഷമെന്നും സോനു സൂദ് ആരാധകനോട് പറഞ്ഞു.

തന്റെ ആരാധകന്‍ വളരെ കഴിവുള്ള കലാകാരനാണെങ്കിലും ഇത്രയ്ക്ക് വേണ്ടിയിരുന്നില്ലെന്നും സോനു സൂദ് പറഞ്ഞു. തന്റെ ചിത്രം വരച്ച് സ്വന്തം രക്തം പാഴാക്കുന്ന സമയത്ത് അത് ആവശ്യക്കാര്‍ക്കായി ദാനം ചെയ്യണമെന്നും സോനു സൂദ് പറഞ്ഞു.

Exit mobile version