മെഴ്‌സിഡെസ് ബെന്‍സ് ഇടിച്ച് ഡെലിവറി ബോയ് മരിച്ചു; കുടുംബത്തിന് സഹായ വാഗ്ദാനം ചെയ്ത് സോനു സൂദ്, കുടുംബത്തെ കാണാനെത്തും

Sonu Sood | Bignewslive

മുംബൈ: മെഴിസിഡെസ് ബെന്‍സ് ഇടിച്ച് ഭക്ഷ്യവിതരണ കമ്പനിയിലെ ഡെലിവറി ബോയ് മരിച്ചു. ഒഷിവാരയില്‍ വെച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

അമിത വേഗതയില്‍ എത്തിയ വാഹനം നിയന്ത്രണം തെറ്റി സ്‌കൂട്ടറിലിടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനായ ഡെലിവറി ബോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.

അപകട വിവരം അറിഞ്ഞെത്തിയ ബോളിവുഡ് താരം സോനു സൂദ് ബോയിയുടെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തി. ഇതിനു പുറമെ, അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തെ ഉടന്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണ്‍ കാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളിലേയ്ക്ക് ഇറങ്ങിയ താരം ഇപ്പോഴും തന്റെ സഹായങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്.

Exit mobile version