സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചു: ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. സോനുവും പങ്കാളികളും ചേര്‍ന്ന് 20 കോടിയോളം രൂപയുടെ നികുതി തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നതായി ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.

താരത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഐടി വിഭാഗം നടത്തിയ റെയ്ഡിലാണ് കണ്ടെത്തല്‍. 2012ലും നികുതിപ്പണം വെട്ടിച്ചതു സംബന്ധിച്ച് ആദായ നികുതി വകുപ്പ് സോനു സൂദിന്റെ ഓഫീസില്‍ പരിശോധന നടത്തിയിട്ടുണ്ട്

അടുത്തിടെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ രൂപം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു പ്രോജക്റ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി സോനു ചുമതല ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ ആദായനികുതി വകുപ്പിന്റെ പരിശോധന രാഷ്ട്രീയപ്രേരിതമാണെന്നാണ് ആരോപണം.

നിയമവിരുദ്ധമായി വായ്പകള്‍ സംഘടിപ്പിക്കുകയും ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങള്‍ നടത്തുകയും വസ്തുക്കള്‍ വാങ്ങുകയും ചെയ്തെന്നും ആദായ നികുതി വകുപ്പ് കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വ്യാപനകാലത്ത് സാധാരണക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ സോനു സൂദ് ചെയ്തിരുന്നു. പ്രധാനമായും വില്ലന്‍ കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെയും അംഗീകാരവും നേടിയ താരമാണ് സോനു സൂദ്. ഹിന്ദി, തമിഴ്, തെലുഗ് തുടങ്ങി വിവിധ ഭാഷകളില്‍ സോനു സൂദ് അഭിനയിച്ചു വരുന്നു.

Exit mobile version