മോഡിയെ പ്രതിഷ്ഠയാക്കി ക്ഷേത്രം പണിയാന്‍ ഒരുങ്ങി ബിജെപി; ദൈവിക ശക്തിയുള്ളതുകൊണ്ടാണ് മോഡി 18 മണിക്കൂറോളം ജോലി ചെയ്യുന്നതെന്ന് എംഎല്‍എ

മുസ്സോറി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിഷ്ഠയാക്കി ക്ഷേത്രം പണിയാന്‍ ഒരുങ്ങി ബിജെപി എംഎല്‍എ. ഉത്തരാഖണ്ഡ് മുസ്സോറി മണ്ഡലത്തിലെ എംഎല്‍എ ഗണേഷ് ജോഷിയാണ് മോഡിക്ക് വേണ്ടി ക്ഷേത്രം പണിയാന്‍ ഒരുങ്ങു‌ന്നത്. മോഡിയോട് തനിക്ക് ഭയഭക്തി ബഹുമാനമുണ്ടെന്ന് ഗണേഷ് ജോഷി പറയുന്നു.

ലോക്ക്ഡൗണിന് ശേഷമാണ് ക്ഷേത്ര നിര്‍മാണം ആരംഭിക്കുക. 18 മണിക്കൂറോളമാണ് മോഡി ജോലിചെയ്യുന്നതെന്നും അത് തെളിയിക്കുന്നത് അദ്ദേഹത്തിനുള്ള ദൈവികമായ ശക്തിയാണെന്നും ജോഷി പറയുന്നു. തനിക്ക് മോഡിയോടുള്ള ബഹുമാനസൂചകമായാണ് ക്ഷേത്രം പണിയുന്നതെന്നും ഗണേഷ് ജോഷി കൂട്ടിച്ചേര്‍ത്തു.

”തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വളരെ ബഹുമാനമുണ്ട്. മോഡി നമ്മുടെ രാഷ്ട്രത്തിന്റെ നേതാവ് മാത്രമല്ല, ലോക നേതാവ് കൂടിയാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു പോലും അദ്ദേഹത്തോട് ഭയഭക്തി ബഹുമാനമുണ്ട്” ഗണേഷ് ജോഷി കൂട്ടിച്ചേര്‍ത്തു.

മോഡിയുടെ ചിത്രം തന്റെ വീട്ടില്‍ പൂജാമുറിയിലാണ് വെച്ചിരിക്കുന്നതെന്നും താന്‍ മോഡിയെ ആരാധിക്കുന്നുവെന്നും ഗണേഷ് ജോഷി പറഞ്ഞു. നേരത്തെ ഗണേഷ് ജോഷിയുടെ നേതൃത്വത്തില്‍ ശ്രീ മോദിജീ കി ആര്‍തി എന്ന പേരില്‍ തുടങ്ങിയ പ്രാര്‍ത്ഥന വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ക്ഷേത്രം പണിയാന്‍ ഒരുങ്ങുന്നത്.

Exit mobile version