പരീക്ഷയില്‍ തോറ്റതിന് വഴക്ക് പറഞ്ഞു! ദേഷ്യത്തില്‍ വിദ്യാര്‍ത്ഥി മാതാപിതാക്കളെയും സഹോദരിയേയും ക്രൂരമായി കുത്തിക്കൊന്നു; ഒടുവില്‍ കൊലപാതകം നടത്തിയത് കള്ളന്മാരെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; പത്തൊന്‍പതുകാരന്റെ ക്രൂരതയില്‍ ഞെട്ടല്‍ മാറാതെ ബന്ധുക്കള്‍

പത്തൊമ്പതുകാരനായ സൂരജാണ് മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊന്നത്

ഡല്‍ഹി: പരീക്ഷയില്‍ തോറ്റതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പത്തൊമ്പതുകാരന്‍ മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊന്നു.
ദക്ഷിണ ദില്ലിയിലെ വസന്ത്കുജ്ഞില്‍ ബുധനാഴ്ചയായിരുന്നു സംഭവം.

പത്തൊമ്പതുകാരനായ സൂരജാണ് മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊന്നത്. അമ്മ സിയ അച്ചന്‍ മിതിലേഷ് സഹോദരി എന്നിവരെയാണ് സൂരജ് കൊന്നത്. മാതാപിതാക്കളോടുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സ്വാതന്ത്ര ദിനത്തില്‍ പട്ടംപറത്താന്‍ പോയതിനും രൂക്ഷമായ രീതിയില്‍ വഴക്ക് കേട്ട സൂരജ് മാതാപിതാക്കളെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ സഹോദരി വീട്ടില്‍ പറയുന്നതിനാല്‍ സൂരജ് സഹോദരിയേയും വെറുത്തിരുന്നു.

രാത്രി സാധാരണ രീതിയില്‍ പെരുമാറിയ സൂരജ് രാത്രിവരെ പഴയ ഫോട്ടോ ആല്‍ബം നോക്കിയിരുന്നു. തുടര്‍ന്ന് രാത്രി മൂന്ന് മണിയോട് കൂടി ഉറങ്ങികിടക്കുകയായിരുന്ന അച്ഛനെ പലതവണ കുത്തുകയായിരുന്നു. തുടര്‍ന്ന് അമ്മയേയും കുത്തിയ സൂരജ് ഹോദരിയുടെ
കഴുത്തില്‍ കുത്താന്‍ ശ്രമിക്കവേ ഇതു തടഞ്ഞ അമ്മയെ വീണ്ടും കത്തിയുപയോഗിച്ച് കുത്തുകയും സഹോദരിയുടെ വയറ്റില്‍ കുത്തുകയുമായിരുന്നു.

തുടര്‍ന്ന് വീട്ടില്‍ കള്ളന്മാര്‍ കയറിയതാണെന്ന് വരുത്തി തീര്‍ക്കാനായി വീട് അലങ്കോലമാക്കിയതിന് ശേഷം കത്തിയും കയ്യും വെള്ളം ഉപയോഗിച്ച് കഴുകി. തുടര്‍ന്ന് വീട്ടില്‍ കള്ളന്മാര്‍ കയറിയെന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു ഇയാള്‍.

കൊലപാതകത്തിന് ശേഷം പ്രതി യാതൊരു പശ്ചാത്താപവും പ്രകടിപ്പിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ 14 ദിവസത്തെക്ക് റിമാന്‍ഡ് ചെയ്തു.

Exit mobile version