‘ഹൈസിസ്’ കുതിച്ചുയര്‍ന്നു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നു രാവിലെ 9.58നായിരുന്നു വിക്ഷേപണം

ശ്രീഹരിക്കോട്ട: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അതിനൂതന ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നു രാവിലെ 9.58നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി-43 റോക്കറ്റാണ് ഹൈസിസുമായി കുതിച്ചുയര്‍ന്നത്.

ഹൈസിസിന്റെ കൗണ്ട്ഡൗണ്‍ ഇന്നലെ രാവിലെ 5.58ന് തുടങ്ങിയിരുന്നു. 23 യുഎസ് ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ എട്ടു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിക്കും. 380 കിലോഗ്രാം ഭാരമുള്ള ഹൈസിസിനു കൂടുതല്‍ വ്യക്തതയോടെ ഭൗമോപരിതല ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും. കൃഷി, വനസംരക്ഷണം, സൈനിക ആവശ്യങ്ങള്‍ എന്നീ രംഗത്തു മികച്ച മുന്നേറ്റമുണ്ടാക്കാന്‍ ഹൈസിസ് പ്രയോജനപ്പെടുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

Exit mobile version