ലോക്ഡൗണിലെ നന്മ മുഖം: പട്ടിണി കിടക്കുന്നയാള്‍ക്ക് തങ്ങളുടെ ഭക്ഷണം പങ്കുവച്ച് പോലീസുകാര്‍; കൈയ്യടിച്ച് യുവിയും സോഷ്യല്‍ലോകവും

ചണ്ഡീഗഢ്: ലോക്ഡൗണ്‍ സമയത്ത് എല്ലാവരും വീടിനുള്ളില്‍ സുരക്ഷിതരായിരിക്കുമ്പോള്‍ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് വീടില്ലാതെ തെരുവില്‍ അലയുന്നവരാണ്.
അനാവശ്യമായി പുറത്തേക്കിറങ്ങുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കുന്നത് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമ്പോഴും നിരവധി നിരാലംബര്‍ക്ക് തണലാവുകയാണ് കാക്കിക്കുള്ളിലെ നന്മനിറഞ്ഞവര്‍.

അത്തരത്തില്‍ പോലീസിന്റെ ഒരു നന്മയുടെ മുഖം പങ്കുവയ്ക്കുകയാണ് ക്രിക്കറ്റ്താരം യുവരാജ് സിംഗ്. ഉത്തരേന്ത്യയിലെ ഒരു നഗരത്തില്‍ വഴിയരികില്‍ പട്ടിണി കിടക്കുന്ന പാവപ്പെട്ട ഒരാള്‍ക്ക് പോലീസുകാര്‍ അവരുടെ ഭക്ഷണം പങ്കുവയ്ക്കുന്ന വീഡിയോ പങ്കുവെച്ചാണ് യുവരാജ് പോലീസിന്റെ നന്മയ്ക്ക് കൈയ്യടിക്കുന്നത്.
പോലീസുകാരില്‍ നിന്ന് ഇതുപോലെ മനുഷ്യത്വപരമായ പ്രവര്‍ത്തി കാണുന്നത് ഹൃദയം തൊടുന്ന അനുഭവമാണെന്ന് പറഞ്ഞാണ് യുവി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘ഹൃദയംതൊടുന്നതാണ് പോലീസുകാരുടെ ഇത്തരം മനുഷ്യത്വപരമായ പെരുമാറ്റം. ഈ ദുര്‍ഘടം പിടിച്ച സമയത്തെ ഇത്തരം കാരുണ്യ പ്രവര്‍ത്തികളോട് ബഹുമാനം’- താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Exit mobile version