യുവരാജ് സിങ്-ഹേസൽ കീച്ച് ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കിട്ട് താരം

Yuvraj Singh | Bignewslive

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സി്ങ്-ഹേസൽ കീച്ച് ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. യുവി തന്നെയാണ് സന്തോഷം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. ‘ഞങ്ങളുടെ എല്ലാ ആരാധകരോടും കുടുംബത്തിനോടും സുഹൃത്തുക്കളോടും ഇന്ന് ദൈവം ഞങ്ങൾക്കൊരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചതിന്റെ സന്തോഷം ഞങ്ങൾ പങ്കുവെക്കുന്നു.

ഈ അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങളുടെ കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുമ്പോൾ നിങ്ങൾ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്ന് കരുതുന്നു.’ – യുവി ട്വിറ്ററിൽ കുറിച്ചു. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് താരം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലെജൻഡ്സ് ലീഗിൽ നിന്ന് വിട്ടുനിൽക്കുന്നത്. 2016 നവംബർ 30-നായിരുന്നു ഇരുവരുടെയും വിവാഹം.

Exit mobile version