യുവരാജ് സിങ്ങിന്റെ അമ്മയുടെ വീട്ടില്‍ വന്‍ മോഷണം: രണ്ട് ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും 75,000 രൂപയും നഷ്ടമായി, ജോലിക്കാര്‍ക്കെതിരെ കേസ്

ഹരിയാന: മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ അമ്മ ശബ്നം സിങ്ങിന്റെ വീട്ടില്‍ വന്‍ മോഷണം. രണ്ടു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും 75,000 രൂപയും നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ശബ്നം സിങ്ങിന്റെ പരാതിയില്‍ വീട്ടിലെ രണ്ട് സഹായികള്‍ക്കെതിരെ കേസെടുത്തു.

ഹരിയാനയിലെ പാഞ്ച്കുലയില്‍ മാനസ ദേവി കോംപ്ലക്സിലുള്ള വീട്ടിലാണ് മോഷണം നടന്നത്. 2023 സെപ്റ്റംബറില്‍ ഗുഡ്ഗാവിലേക്കു പോയ ശബ്നം ഒക്ടോബറില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ താഴേ നിലയിലുള്ള മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് നഷ്ടമായത്.

വീട്ടിലുണ്ടായിരുന്ന ക്ലീനിങ് ജോലിക്കാരിയായിരുന്ന ലളിത ദേവി, പാചകക്കാരിയായിരുന്ന ഷലീന്ദര്‍ ദാസ് എന്നിവര്‍ക്കെതിരെയാണ് ശബ്നം പരാതി നല്‍കിയത്. നവംബറില്‍ രണ്ടുപേരും ജോലി ഉപേക്ഷിച്ചുപോകുകയും ചെയ്തിരുന്നു. ഇതോടെയാണ് അവരില്‍ സംശയം ഇരട്ടിയായത്. പരാതിയില്‍ രണ്ടുപേര്‍ക്കെതിരെയും കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

Exit mobile version