ഭാര്യയുടെ 30 പവന്‍ സ്വര്‍ണവുമായി മുങ്ങിയ ഭര്‍ത്താവ് മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍

2020-ല്‍ ആണ് ഇയാള്‍ തന്റെ 30 പവന്‍ സ്വര്‍ണവുമായി കടന്നു കളഞ്ഞുവെന്ന് ഭാര്യ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കിയത്.

ചെമൂന്നാര്‍: ഭാര്യയുടെ സ്വര്‍ണവുമായി കടന്നു കളഞ്ഞുവെന്ന പരാതിയില്‍ ഭര്‍ത്താവ് പിടിയില്‍. ഇയാളുടെ ഭാര്യ അതുല്യ നല്‍കിയ പരാതിയിലാണ് ആലപ്പുഴ കവിയൂര്‍ സ്വദേശി പ്രശോഭിനെ മൂന്നാര്‍ പോലീസ് പിടികൂടിയത്. കൊച്ചി സ്വദേശിയാണ് അതുല്യ.

വിവാഹശേഷം ഇരുവരും മാങ്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 2020-ല്‍ ആണ് ഇയാള്‍ തന്റെ 30 പവന്‍ സ്വര്‍ണവുമായി കടന്നു കളഞ്ഞുവെന്ന് ഭാര്യ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കിയത്.

ALSO READ ‘മോനെ ഇനി ചെയ്യരുത് കേട്ടോ, ആരുടെ വീട്ടിലും ഇനി മുതല്‍ മോഷ്ടിക്കാന്‍ പോകരുത്’; മോഷണം നടത്തിയ കള്ളനെ ഉപദേശിച്ച് അധ്യാപിക

3 വര്‍ഷത്തോളമായി ഒളിവിലായിരുന്നു പ്രശോഭ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. മൂന്നാറില്‍ എത്തിച്ച പ്രശോഭിനെ കോടതിയില്‍ ഹാജരാക്കും.

Exit mobile version