കൊറോണ വൈറസ് മൂലം ആളുകള്‍ മരിക്കുന്നത് കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്നുവെന്ന് യുവരാജ് സിംഗ്; ആളുകള്‍ അനാവശ്യമായി ഭയപ്പെടരുതെന്നും നിര്‍ദേശം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഇന്ന് ലോകത്തെ ഒന്നടങ്കമാണ് ഭീതിയാലാഴ്ത്തിയിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ എടുത്തും ലക്ഷക്കണക്കിന് ജനങ്ങളിലേയ്ക്ക് പടര്‍ന്ന് പിടിച്ചും ഭീകരാന്തരീക്ഷമാണ് കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്.

വൈറസ് ബാധ മനുഷ്യ ജീവനുകള്‍ എടുക്കുന്നത് കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ആഗോള തലത്തില്‍ അതീവ വേഗതയിലാണ് കൊറോണ വൈറസ് പടരുന്ന് പിടിക്കുന്നതെന്നും യുവരാജ് സിംഗ് പറയുന്നു.

അതോടൊപ്പം ആളുകള്‍ അനാവശ്യമായി ഭയപ്പെടരുതെന്നും, പകരമായി ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും സൈറ്റുകള്‍ സന്ദര്‍ശിച്ച് ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

Exit mobile version