വീണ്ടും കൊറോണ മരണം; മുംബൈയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 64കാരന്‍ മരിച്ചു; രാജ്യത്ത് മരണം മൂന്നായി; കനത്ത ജാഗ്രത

മുംബൈ: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന 64 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു.

ദുബായില്‍ നിന്നും മഹാരാഷ്ട്രയിലെത്തിയ ആളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലും ഡല്‍ഹിലുമായിരുന്നു നേരത്തെ ഓാരോരുത്തര്‍ വീതം മരിച്ചത്. നിലവില്‍ രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 128 പേര്‍ക്കാണ്.

40ഓളം പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയില്‍ കഴിയുന്നത്. കര്‍ണ്ണാടകയിലും ഉത്തര്‍പ്രദേശിലെ നോയിഡയിലും രണ്ട് പേര്‍ക്ക് കൂട്ടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കര്‍ണ്ണാടകയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി.

Exit mobile version