നടന്‍ വിജയിയുടെ വീട്ടില്‍ വീണ്ടും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ചെന്നൈ: നടന്‍ വിജയിയുടെ വീട്ടില്‍ വീണ്ടും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈ പനയൂരിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. വിജയിയുടെ ഏറ്റവും പുതിയ സിനിമയായ ‘മാസ്റ്റേഴ്‌സി’ന്റെ നിര്‍മാതാവ് ലളിത് കുമാറിന്റെ വീട്ടിലും കഴിഞ്ഞ ദിവസം ആദായനികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധന.

സിനിമയുമായി ബന്ധപ്പെട്ട് വിജയിയുടെ വസതിയ്ക്ക് തൊട്ടടുത്തുള്ള ഓഫീസിലെ രേഖകള്‍ പരിശോധിക്കുകയാണ് ആദായനികുതിവകുപ്പ് ഇപ്പോള്‍. ഇത് രണ്ടാം തവണയാണ് വിജയിയുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നത്. നേരത്തെ ഫൈനാന്‍ഷ്യര്‍ അന്‍പുച്ചെഴിയനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയിരുന്നു.

ഫെബ്രുവരി 5-നായിരുന്നു വിജയിയുടെ വസതിയില്‍ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയത്. വിജയിയുടെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ‘ബിഗില്‍’ എന്ന സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് സിനിമാസിന്റെ ഉടമകള്‍ക്ക്, സിനിമകള്‍ക്ക് പണം നല്‍കുന്ന അന്‍പുച്ചെഴിയനുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നു നേരത്തേ റെയ്ഡ് നടന്നത്.

Exit mobile version