തനിക്ക് ഒരു ഇണയെ തേടി കടുവ സഞ്ചരിച്ചത് 2,000 കിലോമീറ്റര്‍ ദൂരം! വൈറല്‍

ന്യൂഡല്‍ഹി: ഇണയെ തേടി 2,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച ഒരു കടുവയുടെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്. മഹാരാഷ്ട്രയിലെ ടിപേശ്വര്‍ ദേശീയോദ്യാനത്തിലാണ് സംഭവം. ഇവിടെ നിന്നും ഇണയെ തേടി സഞ്ചരിച്ച കടുവ മഹാരാഷ്ട്രയിലെ ജ്ഞാന്‍ഗംഗ വനത്തിലാണ് എത്തിയത്. ട്വിറ്ററിലൂടെയാണ് വാര്‍ത്ത പുറത്തെത്തിയത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പര്‍വ്വീണ്‍ കസ്വാന്‍ ആണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കൂടി കടുവയുടെ വിവരം പങ്കുവെച്ചിരിക്കുന്നത്. തനിക്കിണങ്ങിയ ഇരയെ തേടിയായിരുന്നു കടുവയുടെ യാത്ര. കനാലുകള്‍, കാടുകള്‍, കൃഷിയിടങ്ങള്‍, റോഡുകള്‍ എല്ലാം പിന്നിട്ട് 2000 കിലോമീറ്ററുകള്‍ കറങ്ങിയാണ് കടുവ ജ്ഞാന്‍ഗംഗ വനത്തിലെത്തിയതെന്ന് പര്‍വ്വീണ്‍ കസ്വാന്‍ പറയുന്നു.

2019 മാര്‍ച്ചില്‍ കടുവയെ റേഡിയോ ടാഗ് ചെയ്തിരുന്നു. ഇത് കൂടാതെ ജിപിഎസ് ട്രാക്കറും കടുവയുടെ ശരീരത്തില്‍ പിടിപ്പിച്ചിട്ടുണ്ട്. ഇതുവഴിയാണ് കടുവയുടെ സഞ്ചാരം നിരീക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടുവ ഇപ്പോഴും തനിക്കിണങ്ങിയ പങ്കാളിയെ കണ്ടെത്തിയോ എന്ന് വ്യക്തമല്ലെന്നും അതിനെ ഇപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജനവാസമുള്ള മേഖലകളിലൂടെയെല്ലാം കടുവ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ആരെയും ഉപദ്രപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version