കൊട്ടിയൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ കൂട്ടിലാക്കി

കണ്ണൂര്‍: കൊട്ടിയൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ കൂട്ടിലാക്കി. കടുവയെ മയക്കുവെടി വെച്ചിരുന്നു. പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങി കിടന്നത്. ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാര്‍ കടുവയെ കണ്ടത്. കടുവയുടെ കാല്‍ ഭാഗമാണ് കമ്പിവേലിയില്‍ കുടുങ്ങിയത്. കാലിന് പരിക്ക് പറ്റിയതായും വനംവകുപ്പ് അറിയിച്ചിരുന്നു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും സ്ഥലത്തേക്ക് എത്തിയിരുന്നു. നാട്ടുകാരെ പ്രദേശത്തേക്ക് കടത്തി വിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കടുവയെ മയക്കുവെടി വെച്ച് മാറ്റാന്‍ ആലോചന നടത്തുന്നതായി നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരോട് അനുമതി തേടിയിരുന്നു. മയക്കുവെടി വെക്കാതെ പിടികൂടാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും വനംവകുപ്പ് പറഞ്ഞിരുന്നു.

Exit mobile version