കൊറോണ ബാധിച്ചിട്ടുണ്ടോയെന്ന് സംശയം; ഇറ്റലിയില്‍നിന്ന് അടുത്തിടെ മടങ്ങിയെത്തിയ രാഹുല്‍ ഗാന്ധിയേയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ബിജെപി നേതാവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും കൊറോണ വൈറസ് ബാധ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ബിജെപി നേതാവ് രമേഷ് ബിധുരി.ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ ക്വാറന്റൈനും(സമ്പര്‍ക്കവിലക്ക്) കൊറോണ വൈറസ് ബാധ പരിശോധനയ്ക്കും വിധേയനാക്കണമെന്ന് രമേഷ് ബിധുരി പറഞ്ഞത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും അധികം ആളുകള്‍ക്ക് കൊറോണ ബാധിച്ചിട്ടുള്ള രാജ്യമാണ് ഇറ്റലി. ഈയടുത്ത കാലത്താണ് രാഹുല്‍ ഗാന്ധി ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയത്. കഴിഞ്ഞയാഴ്ച വരെ രാഹുല്‍ ഇറ്റലിയില്‍ അവധിയാഘോഷത്തിലായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രമേഷ് ബിധുരി രാഹുല്‍ ഗാന്ധിക്ക് കൊറോണ വൈറസ് ബാധ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്. നിലവില്‍ ഇറ്റലിയില്‍ 2500ഓളം ആളുകള്‍ക്ക് കൊറോണ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Exit mobile version