നിര്‍മലജീക്ക് ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടപ്പോള്‍ രാഹുല്‍ ചിരിക്കുകയായിരുന്നു, ഒരു സ്ത്രീക്ക് വയ്യാതാവുമ്പോള്‍ ഇങ്ങനെയാണോ ചെയ്യേണ്ടത്? രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ബജറ്റ് എന്താണെന്ന് മനസ്സിലായോയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് പരിഹാസ രൂപേണ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച പൊതുബജറ്റ് പൊള്ളയാണെന്ന് വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കുകയായിരുന്നു സ്മൃതി ഇറാനി. എന്‍ഡിടിവിയോടായിരുന്നു സ്മൃതിയുടെ പ്രതികരണം.

ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് പൊള്ളയാണെന്ന് വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് ബജറ്റ് എന്താണെന്ന് മനസ്സിലായോ എന്ന് സ്മൃതി ഇറാനി പരിഹസിച്ചു. പാര്‍ലമെന്റില്‍ രാഹുലിന്റെ മുന്നിലാണ് താന്‍ ഇരുന്നത്. ബജറ്റ് അവതരണത്തിനിടെ രാഹുല്‍ കണ്ണടച്ചിരിക്കുകയായിരുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.

നികുതി പരിഷ്‌കരണത്തെക്കുറിച്ച് ധനമന്ത്രി സംസാരിക്കുമ്പോള്‍ രാഹുല്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയിരുന്നു. ബജറ്റ് അവതരണത്തിനിടെ നിര്‍മലജീക്ക് ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടപ്പോള്‍ രാഹുല്‍ ചിരിക്കുകയായിരുന്നുവെന്നും ഒരു സ്ത്രീക്ക് വയ്യാതാവുമ്പോള്‍ നിങ്ങള്‍ ഇങ്ങനെ ചിരിക്കുമോയെന്നും സ്മൃതി ഇറാനി ചോദിച്ചു.

Exit mobile version