പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും!

അതേസമയം, ഇതില്‍ പ്രതിഷേധിച്ച ബിജെപിയുടെ നിയമസഭാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

ജയ്പുര്‍: പൗരത്വ നിമയ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാന്‍. കേരളത്തിനും പഞ്ചാബിനും പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പ്രമേയം പാസാക്കിയത്. അതേസമയം, ഇതില്‍ പ്രതിഷേധിച്ച ബിജെപിയുടെ നിയമസഭാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

വെള്ളിയാഴ്ച തുടങ്ങിയ ബജറ്റ് സമ്മേളനത്തില്‍ നിയമഭേദഗതിക്കെതിരെയുള്ള പ്രമേയം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍പൈലറ്റ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ സ്വരം കേള്‍ക്കാന്‍ തയാറാകണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

നിയമഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും നിയമം സ്റ്റേ ചെയ്തിരുന്നു. വിഷയത്തിലെ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം കൂടി കേട്ടതിനുശേഷം മാത്രമേ തീരുമാനമെടുക്കാനാവൂ എന്നായിരുന്നു കോടതി നിരീക്ഷണം.

Exit mobile version