വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെ വാഹനാപകടം, നാല് ഡോക്ടര്‍മാരും പിഞ്ചു കുഞ്ഞും മരിച്ചു, ദാരുണം

ട്രക്കും എസ്യുവിയും കൂട്ടിയിടിച്ച് ഭാരത്മാല എക്സ്പ്രസ്വേയില്‍ നൗറംഗ്ദേശര്‍ - റസിസ്സറിന് സമീപമാണ് അപകടം ഉണ്ടായത്.

ജയ്പൂര്‍: വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെ രാജസ്ഥാനിലെ ബിക്കാനീറില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് ഡോക്ടര്‍മാരും 18 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ട്രക്കും എസ്യുവിയും കൂട്ടിയിടിച്ച് ഭാരത്മാല എക്സ്പ്രസ്വേയില്‍ നൗറംഗ്ദേശര്‍ – റസിസ്സറിന് സമീപമാണ് അപകടം ഉണ്ടായത്.

കൂട്ടിയിടിയുടെ ആഘാതത്തില്‍ എസ്‌യുവിയുടെ ഭാഗങ്ങള്‍ റോഡില്‍ തെറിച്ചുവീണു. അപകടത്തില്‍ മരിച്ച അഞ്ച് പേരില്‍ നാല് പേരും ഡോക്ടര്‍മാരാണ്. ഡോ. പ്രതീക്, ഭാര്യ ഡോ. ഹേതല്‍, ഡോ. പൂജ, ഭര്‍ത്താവ് ഡോ. കരണ്‍ എന്നിവരാണ് മരിച്ചത്. പൂജയുടെയും കരണിന്റെയും മകളും അപകടത്തില്‍ മരിച്ചു.

ALSO READ ശേഖരിച്ച പഴയ വസ്ത്രങ്ങൾക്കിടയിൽ നിന്നും കാൽ ലക്ഷം; കണ്ണുമഞ്ഞളിക്കാതെ അതിഥി തൊഴിലാളി; ഉടമയെ തിരയുന്നു; നന്മ

ഗുജറാത്തിലെ കച്ച് സ്വദേശികളായ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആശുപത്രികളിലാണ് ജോലി ചെയ്തിരുന്നത്. അതേസമയം, എങ്ങനെയാണ് അപകടമുണ്ടായതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Exit mobile version